ഹര്‍ത്താല്‍ ആഹ്വാനവുമായി ഹനുമാന്‍സേന സഹകരിക്കില്ലെന്ന് ആര്‍എസ്എസ്

തിരു : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്നുതുമായി ബന്ധപ്പെട്ട് ആചാരസംക്ഷണത്തിന് ഓര്‍ഡിനെന്‍സ് കൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ട് ഹനുമാന്‍ സേന ഭാരതും, അയ്യപ്പ ധര്‍മ്മസേനയും ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് ആ്ര്‍എസ്എസ്ും ഹിന്ദു ഐക്യവേദിയും. ഹര്‍ത്താലിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര്‍എസ്എസ് ആവിശ്യപ്പെട്ടു.

ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനെന്‍സ് കൊണ്ടുവരണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് ഹനുമാന്‍സേനയും അയ്യപ്പധര്‍മ്മസേനയും ഇന്ന് രാവിലെ 6 മണി മുതല്‍ വൈകീട്ട് ആറുമണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധച്ചിച്ച് വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുമെന്നും ഇരു സംഘടനയുടെയും നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതേ സമയം ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കളയാനാണ് വ്യാപരിസംഘടനകളുടെയും ബസ്സുടമകളുടെയും തീരുമാനം.

Share news
error: Content is protected !!
Scroll to Top