മലപ്പുറം കാക്കഞ്ചേരിയില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി

തേഞ്ഞിപ്പലം മലപ്പുറം കാക്കഞ്ചേരിയില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. ഒരാള്‍ അരുണാചല്‍ പ്രദേശ് സ്വദേശിനിയും മറ്റേയാള്‍ ബീഹാര്‍ സ്വദേശിനിയുമാണ്.
ബീഹാര്‍ സ്വദേശിനി ചേളാരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, പതിനാല് വയസ്സുകാരിയായ നിര്‍മ്മല ഉപാദ്ധ്യായ പുല്‍പ്പറമ്പ് നവാഭാരത് സ്‌കൂളിലേയും വിദ്യാര്‍ത്ഥിനികളാണ്.
നിര്‍മ്മലയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടികള്‍  ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ ശേഷം തിരിച്ചുവന്നിട്ടില്ല. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവര്‍ കാക്കഞ്ചേരി പുല്‍പറമ്പ് ക്വാര്‍ട്ടേഴ്‌സിലാണ് പത്ത് വര്‍ഷമായി താമസിച്ചുവരുന്നത്. കാണാതായ ഇരുവരും നന്നായി മലയാളം സംസാരിക്കും
കുട്ടികളെ കുറിച്ച് എന്തെങ്ങിലും വിവരം ലഭിക്കുകയാണങ്ങില്‍ 9497980681, 0494-2400260 എന്ന ഫോണ്‍നമ്പറില്‍ അറിയിക്കുക

Share news
error: Content is protected !!
Scroll to Top