കോട്ടക്കടവില്‍ ഗോവയില്‍ നിന്നെത്തിയ 4000 കിലോ പഴയമത്സ്യം പിടികൂടി

ഫറോക്ക്: ഗോവയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് വരുന്ന പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത 4000കിലോ മത്സ്യംപിടികൂടി. മത്സ്യവുമായി വന്ന കണ്ടൈനര്‍ ലോറി കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോട്ടക്കടവ് വെച്ച് ഡപ്യൂട്ടി കളക്ടര്‍ ഹരിതകുമാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.

കോഴിക്കോട് നഗരത്തിലും മീന്‍ ഈ വാഹനത്തില്‍ നിന്നും ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 30 കിലോ കൊള്ളുന്ന 123 പെട്ടികളിലാണ് മത്സ്യം ഉണ്ടായിരുന്നത്.

പഞ്ചായത്ത് അധികൃതരും, ഭക്ഷ്യസുരക്ഷാ വകുപ്പ് , റവന്യൂ ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് പരിശോധന നടത്തി ഇവ നശിപ്പിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ വ്യാപകമായ രീതിയില്‍ പഴകിയ മത്സ്യം മാര്‍ക്കറ്റിലെത്തിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. കര്‍ശനമായ പരിശോധയിലൂടെ നിരവധിയിടങ്ങളില്‍ ഇത്തരത്തില്‍ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top