ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് 2025

ബാങ്കോക്ക്:മിസ് യൂണിവേഴ്‌സ് 2025 കിരീടം ചൂടി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്.തായ്‌ലന്‍ഡിന്റെ പ്രവീണര്‍ സിങ്ങാണ് ഫസ്റ്റ് റണ്ണര്‍ അപ്.

വെനസ്വേലയുടെ സ്റ്റെഫാനി അബസാലി, ഫിലിപ്പൈന്‍സിന്റെ അഹ്തിസ മനാലോ, ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ എന്നിവര്‍ ടോപ്പ് 5 ലെത്തി.

ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനെത്തിയ മാണിക വിശ്വശര്‍മയ്ക്ക് ടോപ്പ് 12ല്‍ എത്താന്‍ സാധിച്ചിരുന്നില്ല. 121 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യ, പലസ്തീന്‍, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മത്സരാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

സ്നേഹത്തിന്റെ ശക്തി എന്നതായിരുന്നു ഈ വര്‍ഷത്തെ ചടങ്ങിന്റെ പ്രമേയം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top