കംബോഡിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം;16 പേര്‍ മരിച്ചു

മധ്യ കംബോഡിയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം. രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ ഒഡാര്‍ മീഞ്ചെ പ്രവിശ്യയില്‍ നിന്ന് തലസ്ഥാനമായ ഫ്‌നാമ് പെനിലേക്ക് 37 പേരുമായി പോയ ബസാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തകര്‍ നദിയില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ മരണസംഖ്യ 13 ല്‍ നിന്ന് 16 ആയി ഉയര്‍ന്നതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ യാത്രക്കാരെ പ്രവിശ്യാ കമ്പോങ് തോം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top