കാവനാട്: കൊല്ലം കാവനാട് ബോട്ടുകള്‍ക്ക് തീപിടിച്ചു. കടലിനും കായലിനും സമീപത്ത് കായല്‍ പ്രദേശത്താണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നിസാരപരിക്കേറ്റു.
ചാമക്കട ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.
പാചക ഗ്യാസില്‍ നിന്ന് തീ പടര്‍ന്നതായിരിക്കാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തം ഉണ്ടായ ഉടനെ ബോട്ടുകള്‍ അഴിച്ചുവിട്ടതിനാല്‍ മറ്റ് ബോട്ടുകളിലേക്ക് തീ പടര്‍ന്നുപിടിക്കുന്നത് ഒഴിവായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




