
പെരിന്തല്‍മണ്ണ: പതിനാലുകാരിയെ പീഡിപ്പിച്ച അച്ഛന് ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വര്‍ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പിഴ യടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും ഒന്‍പത് മാസവും അധിക തടവും അനുഭവിക്കണം. കാളികാവ് പൊ ലീസ് രജിസ്റ്റര്‍ചെയ്തകേസിലാണ് 42കാരനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ഡി എസ് സൂര ജ് ശിക്ഷിച്ചത്.
2020മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം പെണ്‍കുട്ടിയെ പീഡിപ്പി ച്ചെന്നാണ് കേസ്. രണ്ട് പോക്‌സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്ത വും രണ്ട് ലക്ഷം രൂപ പിഴയും പിഴ അടയ്ക്കാത്തപക്ഷം രണ്ട് വര്‍ഷം കഠിന തടവും അനുഭവിക്കണം. മറ്റ് രണ്ട് പോക്‌സോ വകുപ്പില്‍ 35 വര്‍ഷം തടവും 75,000 രൂപ പിഴ യും, പിഴ അടയ്ക്കാത്തപക്ഷം ഒമ്പ ത് മാസം തടവും അനുഭവിക്ക ണം. ഐപിസി, ജുവനൈല്‍ നിയ മപ്രകാരമാണ് മറ്റ് മൂന്ന് വര്‍ഷ ത്തെ കഠിന തടവ്.
ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനംവരെ ആണെന്നും മറ്റ് വകുപ്പിലെ ശി ക്ഷ അനുഭവിച്ചശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങാവൂ എന്നും വിധിയില്‍ പ്രത്യേകം പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്‌പെ ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി പരമേശ്വരത് ഹാ ജരായി. പ്രോസിക്യൂഷന്‍ ഭാഗം 16 സാക്ഷികളെ വിസ്തരിച്ചു. 29 രേഖ കള്‍ ഹാജരാക്കി. പ്രതിയെ തവ നൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




