കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടികൊലപ്പെടുത്തിയ അച്ഛന്‍ ആത്മഹത്യ ചെയ്തു;ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍:ഒമ്പതുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെയും ഭാര്യയും വെട്ടിയ യുവാവ് ആത്മഹത്യചെയ്തു. ഗുരുതരമായിവെട്ടേറ്റ കുഞ്ഞ് മരിച്ചു. ഏരുവേശി മുയിപ്രയിലെ സതീശന്‍ (31) ആണ് ആത്മഹത്യചെയ്തത്. വെട്ടേറ്റ ഭാര്യ അഞ്ജുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ കുടിയാന്‍മലയില്‍ ദാരുണസംഭവം ഉണ്ടായത്.

സതീശന് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പറയുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് സതീശനും അഞ്ജുവും വിവാഹിതരായത്.

Share news
error: Content is protected !!
Scroll to Top