Section

malabari-logo-mobile

ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്

HIGHLIGHTS : തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു. നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്...

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി സി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു. നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതായി പോലീസ് കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹൈക്കോടതിയിലെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്.പി സി ജോര്‍ജ്ജും ക്രൈം നന്ദകുമാറും തമ്മില്‍ ഫോണില്‍ സംഭാഷണം നടത്തിയിരുന്നു. ഇതില്‍ വീണാ ജോര്‍ജ്ജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്.ഈ ഓഡിയോ നന്ദകുമാര്‍ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

sameeksha-malabarinews

എറണാകുളം നോര്‍ത്ത് പോലീസ് ഇരുവരെയും പ്രതി ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ നന്ദകുമാര്‍ ഒന്നാം പ്രതിയും പി സജോര്‍ജ് രണ്ടാം പ്രതിയുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!