പാലക്കാട്: തൃശൂരും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. 8.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് തിരുമിറ്റക്കോടാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
തൃശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റുമുള്ളകാര്യങ്ങള്‍ അറിവായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




