എറണാകുളം: ആറുവയസ്സുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊച്ചി തോപ്പുംപടിയില്‍ ആന്റണി രാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്താകെ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം. ഭാര്യയുമായി ഇയാള്‍ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.
വിദേശത്തേക്ക് പോകാന്‍ തയ്യാറെടുത്ത ഇയാള്‍ക്ക് ഇതിന് കഴിയാതെ വന്നതോടെയാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് കൂട്ടിയതെന്നാണ് വിവരം.എന്നാല്‍ കുട്ടി പഠിക്കുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.




