പൂനെ:പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 43 കാരനായ പിതാവ് അറസ്റ്റിലായി.
കുട്ടിയുടെ 56കാരായ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും നേരത്തെ അറസ്റ്റിലായിരുന്നു.
സ്‌കൂളില്‍ ‘നല്ല സ്പര്‍ശനം-ചീത്ത സ്പര്‍ശനം’ എന്ന ആശയക്കില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വെച്ചാണ് കുട്ടി കൗണ്‍സിലറോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇതെതുടര്‍ന്ന് കൗണ്‍സിലര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
സംഭവം വിവാദമായതോടെ പിതാവ് ഒളില്‍ പോവുകയായിരുന്നു. ഇയാളെ ബീഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടൂതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.




