കോഴിക്കോട് വിമാനത്താവളത്തില്‍ ഖത്തറില്‍ നിന്ന് സ്വര്‍ണവുമായി എത്തിയ ആള്‍ പിടിയില്‍

ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആള്‍ പിടിയില്‍. ഇസ്മയില്‍ എന്ന യാത്രക്കാരനെയാണ് പോലീസ് പിടികൂടിയത്. സംശയാസ്പദമായ കണ്ടെത്തിയപ്പോള്‍ യാത്രക്കാരനെയും ഇവരെ എയര്‍പ്പോര്‍ട്ടില്‍നിന്ന് കൂട്ടാന്‍ വന്ന ഇഖ്ബാല്‍ എന്ന ആളെയും പോലീസ് തടഞ്ഞുവെക്കുകയായിരുന്നു.

ഇരുവരെയും കാറും പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടുപോയി. കരിപ്പൂര്‍ പിഎസിലെ എസ്‌ഐ അബ്ദുനാസര്‍ പാടാര്‍കടവന്‍, സിപിഒ അനീഷ് എന്നിവരുടെ സഹായത്തോടെ ഇസ്മയിലിനെ മെഡിക്കല്‍ എക്സ്റേയ്ക്ക് വിധേയനാക്കി.

എക്സ്റേയില്‍, ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണത്തിന് ഏകദേശം ഒരു കിലോഗ്രാം ഭാരമുണ്ടാകും.

 

Share news
error: Content is protected !!
Scroll to Top