പാലക്കാട് വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് പിതാവും മകനും മരിച്ചു

പാലക്കാട്: പാലക്കാട് വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. വാളയാര്‍ അട്ടപ്പളം മാഹാളികാടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഇരുവരും കൃഷിക്കായി പാടത്തേക്ക് വെള്ളം ഒഴുക്കി വിടാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.

വെള്ളം ഒഴുക്കി വിടാന്‍ പോയതിനിടെ കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണി കുടുങ്ങുകയായിരുന്നു. കെണിയില്‍ നിന്ന് ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. വാളയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top