ഫാഷന്‍ ഡിസൈനിങ് & ഗാര്‍മെന്റ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍

മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക്കിന് കീഴിലെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ (എഫ്ഡിജിടി) 2024-25 അധ്യയന വര്‍ഷം ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 24 ന് സ്ഥാപനത്തില്‍ നടക്കും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്കകം പോളിടെക്‌നിക് കോളേജില്‍ എത്തണം.

എസ്എസ്എല്‍സി, ജാതി, വരുമാനം, നോണ്‍ ക്രീമിലയര്‍, ടിസി, സിസി അടക്കമുള്ള എല്ലാ രേഖകളും മതിയായ ഫീസും (ഓണ്‍ ലൈനായി അടക്കേണ്ടതാണ്) കരുതണം. ഫോണ്‍: 0495-2370714, 9497047948.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top