പതിനൊന്നാം തവണയും ചര്‍ച്ച പരാജയപ്പെട്ടു: കര്‍ഷകസംഘടനകള്‍ ട്രാക്ടര്‍ റാലി നടത്തും

ദില്ലി:  സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരുമായി ഇന്ന് നടന്ന ചര്‍ച്ചയും അലസിപ്പിരിഞ്ഞു. അടുത്ത ചര്‍ച്ച നടത്തേണ്ട തീയ്യതി തീരുമാനമായില്ല. പതിനൊന്നാം തവണ നടന്ന ഈ ചര്‍ച്ച 25 നിമിഷം മാത്രമാണ് ചര്‍ച്ച നടന്നതെന്നാണ് കര്‍ഷകനേതാക്കള്‍ പറയുന്നു. നിയമങ്ങളില്‍ അപാകതയില്ലെന്നാണ് കേന്ദ്രമന്ത്രിമാരുടെ നിലപാട്.

സമരം ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷകസംഘടനകളുടെ നീക്കം. റിപ്പബ്ലിക് ദിനത്തില്‍ തങ്ങള്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് തന്നെയാണ് സൂചന.

കേന്ദ്രസര്‍ക്കാരാകട്ടെ വിട്ടുവീഴ്ചക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. ദില്ലിയിലേക്കുള്ള പല റോഡുകളും പോലീസ് തന്നെ ബ്ലോക്ക് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസുകാരുടെയല്ലാം അവധി റദ്ദാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top