Section

malabari-logo-mobile

കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍, സ്വകാര്യ വാഹനങ്ങള്‍ തടയില്ല

HIGHLIGHTS : Farmers protest; Bharat Bandh

ന്യൂഡല്‍ഹി / തിരുവനന്തപുരം: വിവാദമായ 3 കൃഷി നിയമങ്ങള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നു ഭാരത് ബന്ദിന് ആഹ്വാനം. ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. ആവശ്യ സേവനങ്ങളെയും ബാധിക്കില്ല. എല്‍ഡിഎപും യുഡിഎഫും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ സമയത്തു പതിവു സര്‍വീസ് ഇല്ലെങ്കിലും അവശ്യ സേവനങ്ങള്‍ക്കായി ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, വിമാനതാതവളം എന്നിവ കേന്ദ്രീകരിച്ചു പ്രധാന റൂട്ടുകളില്‍ പോലീസ് അകമ്പടിയോടെ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

sameeksha-malabarinews

വൈകിട്ട് 6 കഴിഞ്ഞഅ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കും. വിവിധ സര്‍വകലാശാലാ പരീക്ഷകളും പിഎസ്സി വകുപ്പുതല പരീക്ഷയും മാറ്റിവച്ചു. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സര്‍ക്കാരുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ 3 കര്‍ഷകസമര വേദികളില്‍നിന്ന് ആരെയും നഗരത്തിലേക്കു കടത്തിവിടില്ലെന്നു പോലീസ് ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷനും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!