കര്‍ഷകര്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍: കര്‍ഷക മാര്‍ച്ചിന്‌ ദില്ലിയില്‍ പ്രവേശിക്കാം

ദില്ലി : കര്‍ഷക പ്രക്ഷോഭകരുടെ ഇച്ഛാശക്തിക്ക്‌ മുന്നില്‍ പ്രതിരോധത്തിലായി കേന്ദ്ര സര്‍ക്കാര്‍. ദില്ലി ചലോ മാര്‍ച്ചിന്‌ രാജ്യ തലസ്ഥാനത്ത്‌ പ്രവേശിക്കാന്‍ അനുമതി.
ദില്ലി പോലീസാണ്‌ പ്രക്ഷോഭകര്‍ക്ക്‌ ദില്ലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ സമരക്കാര്‍ക്ക്‌ പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌ ബുദാരിയിലെ നിരാങ്കരി സംഘം ഗ്രൗണ്ടില്‍ ആയിരിക്കുമെന്ന്‌ ദില്ലി പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു.

സമരം തുടങ്ങയപ്പോള്‍ മുതല്‍ പ്രക്ഷോഭകരെ ദില്ലയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്റെത്‌. നിരവധി സമരനേതാക്കളെ പലയിടങ്ങളില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്‌തു. സമരക്കാര്‍ പ്രവേശിക്കാതിരിക്കാനായി തലസ്ഥാന അതിര്‍ത്തിയില്‍ ട്രഞ്ച്‌ കുഴിച്ചും, വലിയ വാഹനങ്ങളും കണ്ടൈനുറകളും നിര്‍ത്തിയിട്ടും റോഡ്‌ ബ്ലോക്ക്‌ ചെയ്‌തു. ഇന്ന്‌ രാവിലെയടക്കം നിരവധിയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്ജും, ഗ്രനേഡും, കണ്ണീര്‍വാതക പ്രയോഗവും നടത്തി. എന്നാല്‍ ഇതിലൊന്നും വഴങ്ങാന്‍ കര്‍ഷക പ്രക്ഷോഭകര്‍ തയ്യാറായില്ല. വലിയ വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റിയാണ്‌ കര്‍ഷകര്‍ മുന്നോട്ട്‌ നീങ്ങിയത്‌.

നിരവധി കര്‍ഷക സംഘടനകളുടെ കൂട്ടായ്‌മയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭവുമായി രംഗ്‌തെത്തിയിരിക്കുന്നത്‌. കോര്‍പ്പറേറ്റുകളുടെ താത്‌പര്യങ്ങളനുസരിച്ച്‌. കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്‌ സമരക്കാര്‍ പറയുന്നു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •