ആം ആദ്മി പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

imagesന്യൂ ഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന ഭേദഗതികള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ ജീവനൊടുക്കാന്‍ ശ്രമം.

പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകനായ രാജസ്ഥാന്‍ സ്വദേശി ഗജേന്ജ്രനാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ കേജ്രിവാള്‍ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം.

പ്രതിഷേധ വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയ ഇയാള്‍ കഴുത്തില്‍ കുരുക്കിട്ടു മരത്തില്‍ ബന്ധിച്ചശേഷം താഴേക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പ്രവര്‍ത്തകര്‍ മരത്തില്‍ കയറി ഇയാളെ രക്ഷപെടുത്തി. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top