ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയില്‍ ആരാധകരുടെ പ്രതിഷേധം. ഒരുലക്ഷത്തോളം പേര്‍ സമരത്തിന്റെ ഭാഗമാകും.
അനാരോഗ്യത്തെ തുടര്‍ന്ന് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ പിന്നോട്ട് പോകാന്‍ തയ്യാറകാത്ത സാഹചര്യമാണ് ഉണ്ടായത്.
പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനികാന്തിന്റെ ആരാധകര്‍ ചെന്നൈ വള്ളുവര്‍ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയിലാണ് പ്രചാരണം നടന്നിരുന്നത്. പ്രതിഷേധത്തിന് വൈകീട്ട് വരെയാണ് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ് , അജിത്ത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തിയിട്ടുണ്ട്.




