HIGHLIGHTS : Famous Tamil actor Mayilsamy passed away
പ്രശസ്ത തമിഴ് ചലച്ചിത്രതാരം മയില്‍ സ്വാമി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം
നിരവധി തമിഴ് സിനിമകളില്‍ ശ്രദ്ധേയമായ കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം .

ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ധവണി കനവുകള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്കു കടന്നുവന്നത് .
വസീഗര , ദൂള്‍, ഗില്ലി,ഉത്തമപുരുഷന്‍, വീരം
തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച കോമഡി നടനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
ടിവി അവതാരകന്‍, സ്റ്റാന്‍ഡപ്പ് കോമഡിയന്‍, തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം .
നെഞ്ചു നീതി, വീട്ട് വിശേഷങ്ങള്‍ , ദി ലെജന്‍ഡ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അടുത്തിടെ അഭിനയിച്ചിരുന്നു.