പ്രശസ്ത നാടകാചാര്യന്‍ എന്‍.എന്‍.പിള്ളൈയുടെ വെബ്‌സൈറ്റ് ദുല്‍ഖര്‍ സല്‍മാന്‍ പ്രകാശനം നിര്‍വഹിച്ചു

നാടകാചര്യന്‍ ശ്രീ. എന്‍. എന്‍.പിള്ളയുടെ സമഗ്രമായ മലയാളം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്‍, തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ കൂടി നിര്‍വഹിച്ചു. www.nnpillai.com എന്ന വെബ്സൈറ്റില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ എന്‍ എന്‍ പിള്ളൈയുടെ സിനിമാ നാടക ഓര്‍മകളിലേക്ക് സഞ്ചരിക്കാന്‍ പ്രേക്ഷകനും വഴിയൊരുക്കുന്നു.

മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത് , നടന്‍, സംവിധായകന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍, നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ സേനാനി, പ്രാസംഗികന്‍, അങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നാടകത്തിന്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്‌സൈറ്റ്. അദ്ദേഹത്തിന്റെ പേരില്‍ അതിഗംഭീരമായ രീതിയില്‍ കാസര്‍ഗോഡ്, മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യന്റെ വെബ്‌സൈറ്റ് ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top