Section

malabari-logo-mobile

തൃശൂരില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞു:വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്ക് പരിക്ക്.

HIGHLIGHTS : A private bus out of control in Thrissur overturned into a field: Around 30 people including students were injured.

തൃശൂര്‍:തൃശൂരില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് കാലത്ത് 8 മണിയോടെ കൊണ്ടാഴിയില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിയുകയായിരുന്നു.

sameeksha-malabarinews

അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ബസ് ഡ്രൈവര്‍, രണ്ടു യാത്രക്കാര്‍ എന്നിവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!