വയാട്:കാട്ടാന വീടിന് മുകളിലേത്ത് തെങ്ങ് ചവിട്ടിമറിച്ചിട്ടു. തൃശലേരി മുത്തുകരയിലാണ് സംഭവം ഉണ്ടായത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്ക് പരിക്കേറ്റു.
ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കാണ് പരിക്കേറ്റത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന് ചെറിയപരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സോഫിയെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് അപകടം സംഭവിച്ചത്.
കുടുംബം വാടകയ്ക്കാണ് ഈ വീട്ടില്‍ താമസിക്കുന്നത്. തെങ്ങ് വീടിന് മുകളിലേക്ക് വീണ് ഓടിട്ട മേല്‍കൂരയും തേങ്ങയും വീടിനുള്ളിലേക്ക് പതിക്കുകയായിരുന്നു.




