മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിരായി.

Untitled-1 copyതിരു: പ്രശസ്ത ചലച്ചിത്ര നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. എറണാകുളം മരടിലെ മുകേഷിന്റെ വസതിയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്. പിന്നീട് മരടിലെ സബ് രജിസ്ട്രാര്‍ ഓഫിസിലെത്തി ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു.

ദേവിക പ്രശസ്ത ഭരതനാട്യം കലാകാരിയാണ്. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമായ ദേവികയ്ക്ക് സംഗീത നാടക അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം നേടിയ ദേവിക കലാമണ്ഡലത്തിലെ നൃത്താധ്യാപിക കൂടിയാണ്.

മുകേഷ് സംഗീത നാടക അക്കാദമിയുടെ തലവനായിരിക്കെയാണ് ഇരുവരും സൗഹൃദത്തിലാകുന്നതും പ്രണയത്തിലായതും.

Share news
error: Content is protected !!
Scroll to Top