താനാളൂരില്‍ മദ്യം നല്‍കി കൗമാരക്കാരനെ പ്രകൃതിവിരൂദ്ധപീഠനത്തിനിരയാക്കിയ 3 പേര്‍ അറസ്റ്റില്‍

താനൂര്‍ :താനാളൂര്‍ അരീക്കാലില്‍ 16 വയസ്സുകാരനെ മദ്യം നല്‍കി പ്രകൃതിവിരൂദ്ധപീഢനത്തിനിരയാക്കിയ പരാതിയി്ല്‍ താനൂര്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തിരൂര്‍ വൈലത്തൂര്‍ പള്ളിപ്പാട്ട് തൂമ്പന്‍പറമ്പില്‍ റിയാസ്(23), ചിലവന്‍ അയ്യമ്പള്ളിത്തറമ്മല്‍ ഷുക്കൂര്‍(42), മംഗലം തൈക്കൂട്ടത്തില്‍ ഫാസില്‍(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയല്‍  കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടി പീഢനവിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടി മുന്‍പും പീഢനത്തിന് വിധേയനായ വിവരം മനസില്ലാക്കി.

തൂടര്‍ന്ന പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് പരപ്പനങ്ങാടി കോടതിയല്‍ ഹാജരരാക്കി. കോടതി ഇവെരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top