Section

malabari-logo-mobile

പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മെര്‍ജൂയിയെയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

HIGHLIGHTS : Famous Iranian film director Merjui and his wife were killed

ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മെര്‍ജൂയിയെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍. ഇരുവരെയും വീട്ടില്‍ കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഇറാനിയന്‍ ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈന്‍ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെ കഴുത്തിലാണ് കുത്തേറ്റത് എന്നാണ് ഐആര്‍എന്‍എ റിപ്പോര്‍ട്ട്.

ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയുള്ള അതിര്‍ത്തിപ്രദേശത്തുള്ള വീട്ടിലാണ് ദാരിയൂഷും ഭാര്യയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ ദാരിയൂഷ് മെര്‍ജൂയിയുടെ മകള്‍ മോണ മെര്‍ജൂയിയാണ് ഇരവരും കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

sameeksha-malabarinews

തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് സംവിധായകന്റെ ഭാര്യ വഹിദെ മുഹമ്മദീഫറി ഏതാനും നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

83 കാരനായ മെര്‍ജൂയി 1970 കളുടെ തുടക്കത്തില്‍ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച സംവിധായകനാണ്.1998 ലെ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും 1993 ലെ സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സീഷെലും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!