നഗരം ചുറ്റി കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ യാത്ര തുടങ്ങി

കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡെക്കര്‍ യാത്ര തുടങ്ങി. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന
‘കേരളീയം’ പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് ഒക്ടോബര്‍ 14, 15 തിയതികളില്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ യാത്ര സംഘടിപ്പിക്കുന്നത്.

കിഴക്കേക്കോട്ട മുതല്‍ ലുലുമാള്‍ വരെയായിരുന്നു മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായി യാത്ര സംഘടിപ്പിച്ചത്. ഇന്നലെ(ഒക്ടോബര്‍ 14) വൈകിട്ട് 4.30ന് കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നാരംഭിച്ച യാത്ര സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയര്‍പോര്‍ട്ട്, ശംഖുംമുഖം ബീച്ച് റൂട്ട്വഴിയാണ് പുരോഗമിച്ചത്. ഇന്നു (ഒക്ടോബര്‍ 15) വൈകിട്ട് 4.30 മുതല്‍ രാത്രി 9.30 വരെ കേരളീയം ഡബിള്‍ ഡെക്കര്‍ യാത്ര ഉണ്ടായിരിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് സന്ദേശമയക്കണം.

Share news
error: Content is protected !!
Scroll to Top