Section

malabari-logo-mobile

പ്രശസ്ത സംവിധായകൻ കുമാർ സാഹ്‍നി അന്തരിച്ചു

HIGHLIGHTS : Famous director Kumar Sahni passed away

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‍നി അന്തരിച്ചു. 83  വയസായിരുന്നു. ഇന്ത്യന്‍സിനിമാലോകത്ത് സമാന്തര സിനിമകളുടെ വക്താക്കളില്‍ മുന്‍നിരക്കാരനായിരുന്ന അദ്ദേഹത്തിന്‍റെമായാദര്‍പ്പണ്‍, തരംഗ്, കസ്ബ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 കേരള സംസ്ഥാനചലച്ചിത്ര പുരസ്കാര നിർണയ സമിതി അധ്യക്ഷനായിരുന്നു.

1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് കുമാർ സാഹ്‍നിയുടെ ജനനം. പിന്നീട് കുടുംബസമേതംമുംബെെയിലേയ്ക്ക് താമസം മാറ്റി. പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഋതിക് ഘട്ടകിന്റെ ശിഷ്യനായിരുന്നു.

sameeksha-malabarinews

സമാന്തര സിനിമ സങ്കേതത്തെ ഇന്ത്യാക്കാര്‍ക്ക് സുപരിചതമാക്കിയ സത്യജിത്ത് റേയുടെയും ഋതിക്ഘട്ടകിന്റെയും മൃണാൽ സെന്നിന്റെയും പിന്മുറക്കാരനായിരുന്നു കുമാർ സാഹ്നി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!