ലക്നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായും ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
‘ഭാര്‍വാരിയിലെ ഒരു പടക്ക നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി ജനവാസ മേഖലയില്‍ നിന്ന് വളരെ അകലെയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




