കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയർ സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരത്തിൽ ഫാറൂഖ് കോളേജിലെ മൊഹമ്മദ് റിഷാൻ. സി. കെ, നജ്‌ദാ. പി. എം ടീം ഒന്നാം സ്ഥാനവും, ഫാറൂഖ് കോളേജിലെ മുർഷിദ. കെ, റൂബ ഫാത്തിമ ടീം രണ്ടാം സ്ഥാനവും, ഫാറൂഖ് കോളേജിലെ തന്നെ മൊഹമ്മദ് അമീൻ, അമൽ ഫാസിൽ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ കോളേജിൽ നിന്നായി അൻപതിൽ പരം ടീമുകൾ പങ്കെടുത്ത ഗാന്ധി ക്വിസ് മത്സരം യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഡോ. ഇ. കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ടി. ബാലകൃഷ്ണൻ, ഡോ. എം. സി. കെ. വീരാൻ,ക്രിസ്റ്റി പെരയിൽ, അസിസ്റ്റന്റ് പ്രൊഫസർ, മലബാർ ക്രിസ്ത്യൻ കോളേജ് , ഡോ. ഇന്ദുലേഖ , അസിസ്റ്റന്റ് പ്രൊഫസർ, ഗവ.കോളേജ്, കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി




