പ്രശസ്ത തെന്നിന്ത്യന്‍ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്. എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നന്‍ അവരെ പ്രശസ്തിയിലേക്കുയര്‍ത്തി.
കന്നഡ, തമിഴ്, തെലുഗു സിനിമകളില്‍ 60-കളില്‍ തിളങ്ങി നിന്ന നായികയാണ് സരോജ ദേവി. 17ാം വയസ്സില്‍ 1955 ല്‍ മഹാകവി കാളിദാസന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്കുള്ള അരങ്ങേറ്റം.
1938 ജനുവരി ഏഴിനാണ് സരോജ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം അവര്‍ സിനിമയില്‍ സജീവമായിരുന്നു.
കന്നടയില്‍ രാജ് കുമാറിന്റയും തെലുഗില്‍ എന്‍ടിആറിന്റെയും തമിഴില്‍ എംജിആര്‍, ശിവാജി ഗണേശന്‍ എന്നിവരുടെയും നിരവധി ചിത്രങ്ങളില്‍ നായികയായി. തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ നാടോടി മന്നന്‍, തിരുമണം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കന്നഡിയില്‍ ഭക്ത കനകദാസ, കിത്തൂര്‍ ചിന്ന, കസ്തൂരി നിവാസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായി.
ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാര്‍ നായകനായ ‘സാര്‍വ ഭൗമ’ (2019) ആണ്. 1969 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 1992 ല്‍ പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചു. ബെംഗളൂരു യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി പുരസ്‌ക്കാരവും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



