അബ്ദുല്‍ മനാഫ് അനുസ്മരണവും സ്‌നേഹാദരവും സംഘടിപ്പിച്ചു

എടപ്പാള്‍: ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗവും പൊന്നാനിയിലെ രക്തദാന ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന അബ്ദുല്‍ മനാഫ് പൊന്നാനിയുടെ മൂന്നാം ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സദസ്സും സ്‌നേഹാദരവും നടത്തി. എടപ്പാള്‍ എമിറേറ്റ്‌സ് മാളില്‍ വെച്ച് നടന്ന അനുസ്മരണ സദസ്സില്‍ 25 പുരുഷ വനിതാ സ്ഥിരം സന്നദ്ധ രക്തദാതാക്കള്‍ക്ക് അബ്ദുല്‍ മനാഫ് അനുസ്മരണ സ്‌നേഹാദരവും ജില്ലയിലെ 5 താലൂക്കുകളിലെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അബ്ദുല്‍ മനാഫ് മെമ്മോറിയല്‍ പുരസ്‌കാര സമര്‍പ്പണവും നടന്നു.

ചങ്ങരംകുളം സബ്.ഇന്‍സ്പെക്ടര്‍ ആനന്ദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബി ഡി കെ പൊന്നാനി താലൂക്ക് പ്രസിഡന്റ് അക്ബര്‍ പുഴമ്പ്രം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബി. ഡി. കെ മലപ്പുറം ജില്ല ട്രഷറര്‍ നൗഷാദ് അയങ്കലം സ്വാഗതം പറയുകയും പൊന്നാനി താലൂക്ക് ട്രഷറര്‍ അഭിലാഷ് കക്കിടിപ്പുറം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ ബി ഡി കെ പൊന്നാനി മുന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് (അനുട്ടന്‍) എടപ്പാള്‍ മെമ്മോറിയല്‍ ബെസ്റ്റ് കോര്‍ഡിനേറ്റര്‍ അവാര്‍ഡ് താലൂക്ക് കമ്മിറ്റി അംഗം രഞ്ജിത്ത് കണ്ടനക ത്തിന് കൈമാറി
ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീല്‍ ബാബു വളാഞ്ചേരി, മലപ്പുറം ജില്ല പ്രസിഡന്റ് ഗിരീഷ് അങ്ങാടിപ്പുറം, ഏയ്ഞ്ചല്‍സ് വിംഗ് സംസ്ഥാന സെക്രട്ടറി ആതിര അജീഷ്, ജില്ല രക്ഷാധികാരി രഞ്ജിത്ത് വെള്ളിയാമ്പുറം ജില്ല കമ്മിറ്റി അംഗം വിനീഷ് വൈകത്തൂര്‍,ബിസ്മി ടൂര്‍സ് & ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റിയാസ് എന്നിവര്‍ ആശംസ അറിയികുകയും,ബാങ്ക്യൂട്സ് ഇവന്റസ് പന്താവൂര്‍ മാനേജിങ് ഡയറക്ടര്‍ വാഹിദ് പന്താവൂര്‍,എമിറേറ്റ്സ് മാള്‍ പ്രതിനിധി അഫ്‌സല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top