ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം 24 ന്; ആരോഗ്യ മന്ത്രി നാടിന് സമര്‍പ്പിക്കും

താനൂര്‍: താനൂര്‍ ഒഴൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.. സെപ്തംബര്‍ 24ന് ഉച്ചക്ക് 12ന് ഒഴൂരിലെ

Share news
 • 18
 •  
 •  
 •  
 •  
 •  
 • 18
 •  
 •  
 •  
 •  
 •  

താനൂര്‍: താനൂര്‍ ഒഴൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.. സെപ്തംബര്‍ 24ന് ഉച്ചക്ക് 12ന് ഒഴൂരിലെ എഫ്.എച്ച്.സിയിലാണ് ഉദ്ഘാടന ചടങ്ങ്. വര്‍ഷങ്ങളോളമായി ജീര്‍ണാവസ്ഥയിലായിരുന്ന ഒഴൂര്‍ പി.എച്ച്.സി വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.

2.25കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. എല്ലാ ദിവസവും വൈകീട്ട് ആറു വരെ ഒ.പി സൗകര്യം, ആഴ്ചയിലൊരിക്കല്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ക്ലിനിക്ക്, ശ്വാസകോശ സംബന്ധമായ ‘ശ്വാസം ക്ലിനിക്ക്, മാനസിക രോഗികള്‍ക്കുള്ള ‘ആശ്വാസ ക്ലിനിക്ക്, മുഴുവന്‍ ആളുകള്‍ക്കുമുള്ള ഡിജിറ്റല്‍ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ്, വിപുലമായ ഫാര്‍മസി, പരിശോധന കേന്ദ്രം, സ്റ്റോര്‍, ശിശു സൗഹൃദ കുത്തിവെപ്പ് മുറി എന്നിവയും ഒരുങ്ങുന്നതായി വി.അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു.

Share news
 • 18
 •  
 •  
 •  
 •  
 •  
 • 18
 •  
 •  
 •  
 •  
 •