ബൈക്കിൽ കാറിടിച്ച് കുടുംബ നാഥനും ഭാര്യക്കും മകനും പരിക്ക്

 

പരപ്പനങ്ങാടി : ബൈക്കിൽ കാറിടിച്ച് കുടുംബനാഥനും ഭാര്യക്കും കുഞ്ഞിനും പരിക്ക്.
കെ പി എച്ച് റോഡിനടുത്തെ ചോലയിൽ ഷാഹിദ് (38 ) , ഭാര്യ അസ്ന ( 28 ) , മകൻ ഫൈദാൻ ( 3 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സക്കിടെ ഗുരുതരമായ പരിക്കേറ്റ ഷാഹിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെക് മാറ്റി.

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് പിറകിലെ പ്രധാന റോഡോരത്ത് വെച്ചാണ് അപകടമുണ്ടായത്.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബൈക്കിൽ കയറുന്നതിനിടെ പിറകിൽ വന്ന കാറ് ബൈക്കിൽ ചെന്നിടിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top