തിരൂരിൽ ബേക്കറി കത്തിനശിച്ചു

തിരൂർ : ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ബേക്കറിയിൽ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. താ ഴെനിലയിൽ പ്രവർത്തിക്കുന്ന തൃക്കണ്ടിയൂർ സ്വദേശി എം ചന്തു വിന്റെ എ ആർ ബേക്കറിയാണ് കത്തിനശിച്ചത്. ചൊവ്വ രാവിലെ 5.30ഓടെയാണ് തീപിടിത്തമുണ്ടാ യത്.

തിരൂർ അഗ്നിരക്ഷാസേന എത്തി തീയണച്ചു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ക്രിസ്മ കേക്കുകളടക്കം വൻതോതിൽ ബേക്കറി പലഹാരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ഇവ പൂർണമായും കത്തിനശിച്ചു. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപന ഉടമ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top