വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി വയോധികയുടെ സ്വർണാഭരണം കവർന്നു

വണ്ടൂർ : വീട്ടിൽ അതിക്രമിച്ച് കയറിയ മു ന്നംഗ സംഘം വയോധികയുടെ രണ്ട് പവന്റെ ആഭരണങ്ങൾ കവർന്നു. അമ്പലപ്പടി ബൈപാസിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയു ടെ ആഭരണങ്ങളാണ് കവർന്നത്. തിങ്കൾ രാത്രിയാണ് സംഭവം.

മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേർ വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറുകയായിരുന്നു. തുടർന്ന്, ചന്ദ്രമതിയുടെ കൈയിലെ വള മൽപ്പിടുത്തത്തിലൂടെ കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു.

മോഷ്ടാക്കൾ പോയശേഷം ചന്ദ്രമതി അയൽവാസികളെ വിവരം അറിയിച്ചു. മുളകുപൊടി വിതറിയതിനാൽ അയൽവാസികൾ വീട്ടിലെത്തുമ്പോൾ കടുത്ത അസ്വസ്ഥതയിലായിരുന്നു ഇവർ. തുടർന്ന്, പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ചൊവ്വ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി.

മലയാളം സംസാരിക്കുന്നവരാണ് കൃത്യംചെയ്തതെന്ന് വയോധിക പൊലീസിനെ അറിയിച്ചിട്ടുണ്ട്. ചന്ദ്രമതിയെ പരിചയമുള്ളവരാണ് കവർച്ചയ്ക്കുപിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. സമീപത്തെ സിസിടിവികൾ പരിശോധിച്ച് വണ്ടൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top