
മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ.ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് വലിയ ശബ്‍ദവും സെക്കന്റകൾ നീണ്ടു നിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്.
വേങ്ങര , കോട്ടക്കല്‍, പുതുപ്പറമ്പ്, കോഴിച്ചെന, ഊരകം, ആട്ടിരി, മറ്റത്തൂര്‍, ക്ലാരി സൗത്ത്, മൂച്ചിക്കല്‍, സ്വാഗതമാട്, ഭൂമി കുലുക്കം അനുഭവപ്പെട്ടതായി ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന , കൊഴൂർ , ചെറുശ്ശോല മേഖലകളിലാണ് സംഭവം.വേങ്ങര, ചെമ്മാട്, സി കെ നഗർ, കാച്ചടി ചെറുമുക്ക് ഭാഗങ്ങളിലും ഇത്തരം അനുഭവങ്ങൾ ഉള്ളതായി പറയുന്നു.
രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. കുലുക്കമാണെന്ന് കരുതി പലരും വീടിനു പുറത്ത് ഇറങ്ങി.
ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉണ്ടായതുമായി ബന്ധപ്പെട്ട് ഇതുവരെ ആളപായമോ വീടുകൾക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



