
താനൂര്‍: വ്യാജ സിദ്ധന്‍ പിടിയില്‍. ജിന്ന് എന്നറിയപ്പെടുന്ന പട്ടാമ്പി സ്വദേശി ലത്തീഫ് ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. വട്ടത്താണിയില്‍ ഒരു വര്‍ഷത്തോളമായി താമസമാക്കി രോഗങ്ങളും ദുരിതങ്ങളും മാറ്റി ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാവുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ആരും തന്നെ നാണക്കേട് ഭയന്ന് വീട്ടുകാരോട് മറ്റോ പുറത്തു പറഞ്ഞിട്ടില്ല. എന്നാല്‍ താനൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ താനൂര്‍ പോലീസ് കേസെടുത്തിരുന്നു. പരാതി കൊടുത്തു എന്ന വാര്‍ത്ത അറിഞ്ഞ പ്രതി പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
നിരവധി മൊബൈല്‍ നമ്പറുകള്‍ ട്രെയിസ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് മലപ്പുറം കോട്ടപ്പടിയില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. താനൂര്‍ CI മാത്യു.ജെ, എസ് അജിത് കെ, CPO മാരായ സുജിത്ത്, ശ്രീജിത്ത്, ലിബിന്‍, ഷിബിന്‍, ജ്യോതിഷ്, രമ്യ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




