HIGHLIGHTS : Fake message in the name of the Collector; 17-year-old released after being counseled
മലപ്പുറം : കലക്ടറുടെ പേരില്‍ വ്യാജസന്ദേ ശം സമൂഹമാധ്യമങ്ങളില്‍ പ്രച രിപ്പിച്ചത് പതിനേഴുകാരന്‍. തിരു ന്നാവായ വൈരങ്കോട് സ്വദേശി യായ കുട്ടിയെ പൊലീസ് കസ്റ്റ ഡിയിലെടുത്തു. മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയെ വിളിച്ചുവരുത്ത വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉപദേശിച്ച് വിട്ടയച്ചു.
ഡിസം ബര്‍ മൂന്നിന് ജില്ലയിലെ വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടറുടെ പേരില്‍ വ്യാജസന്ദേശം പ്രചരി പ്പിച്ചതിനാണ് കേസ്. കലക്ടര്‍ അവധി പ്രഖ്യാപിക്കുംമുമ്പാണ് വ്യാജപ്രചാരണം നടത്തിയത്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്ര കാരം മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ എബ്രഹാം, സൈബര്‍ പൊലീസ് ക്രൈം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്‍ എന്നിവരു ടെ നേതൃത്വത്തില്‍ വാട്സാപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹ മാധ്യമങ്ങളില്‍ നടത്തിയ സമഗ്ര മായ അന്വേഷണത്തിലാണ് കു ട്ടിയെ കണ്ടെത്തിയത്.
സൈബര്‍ ടീം അംഗങ്ങളായ എസ്‌ഐ നജ്മുദ്ദീന്‍, സിപിഒമാ രായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നിവരും അന്വേഷക സംഘത്തിലുണ്ടാ യിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു