വ്യാജ മദ്യദുരന്തം;അഹമ്മദാബാദില്‍ മരണം 20 കവിഞ്ഞു

file photo

അഹമ്മദാബാദ്: വ്യാജ മദ്യ ദുരന്തത്തില്‍ അഹമ്മദാബാദില്‍ മരിച്ചവരുടെ എണ്ണം ഇരുപത് കവിഞ്ഞു. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇവിടെ ഇപ്പോഴും മുപ്പതിലേറെ പേര്‍ ചികിത്സയിലാണ്.

വ്യാജ മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ബോട്ട് ജില്ലയിലെ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഭാവ്നഗര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ അശോക് കുമാര്‍ യാദവ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.

വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെ അരവിന്ദ് കെജ്‌രിവാള്‍ അനുശോചനം അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top