തിരൂര്‍: പൊന്നാനിയില്‍ വ്യാജ ബോംബ് ഭീഷണി. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ‘കനറാ ബാങ്കില്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ബോംബ് പൊട്ടും’ എന്ന് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശം വന്നത്. 11 മണിയോടെ വന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശി തബാല്‍ മണ്ഡല്‍ എന്നയാളെ 12 മണിയോടെ പൊന്നാനി എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍ അറസ്റ്റ് ചെയ്തു.
മലപ്പുറത്ത് നിന്നുംബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ബാങ്കിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
മദ്യലഹരിയില്‍ പോലീസിനെ ബുദ്ധിമുട്ടിക്കാന്‍ വിളിച്ചതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.




