ദുബൈ: ഡിപ്ലമാറ്റിക് സ്വര്‍ണ്ണക്കടത്തിലെ മുഖ്യസൂത്രധാരകരില്‍ ഒരാളായ തൃശ്ശൂര്‍ കയ്പ്പമംഗലം സ്വദേശി ഫൈസില്‍ ഫരീദ് അറസ്റ്റില്‍. ദുബൈ റാഷിദിയ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതിന് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍.
ഇയാള്‍ക്കെതിരെ എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, പിടികൂടാനായി ഇന്റര്‍പോളിന്റെ സഹായം തേടുകയും ചെയ്തിരുന്നു.
ഇയാളെ ദുബൈ ഭരണകൂടം നാടുകടത്തുകയോ, അല്ലെങ്ങില്‍ എന്‍ഐഎ നേരിട്ട് ദുബൈയിലെത്തി അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
നയതന്ത്രകാര്യാലയത്തെ മറയാക്കി കള്ളക്കടത്ത് നടത്തിയത് അതീവഗൗരവമായാണ് യുഎഇ കാണുന്നത്. നേരത്തെ സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ തന്റെതല്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഐഎന്‍എ ഈ കേസേറ്റെടുക്കുകയും ഇയാളെ പ്രതിയാക്കുകയും ചെയ്തതോടെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. യുഎഇ ഇയാള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.




