തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സക്രട്ടറി എ.എ റഹീം സ്വയം നിരീക്ഷണത്തില്‍. ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് റഹീം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാനകമ്മറ്റി ഓഫീസായ യൂത്ത് സെന്റര്‍ അടച്ചിട്ടു.
റഹീമുള്‍പ്പെടെ ആറുപേരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. ഇവരുടെ കോവിഡ് പരിശോധന ഉടന്‍ നടത്തും.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും വരുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നെന്നും റഹീം പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




