മലപ്പുറം: ചേലേമ്പ്ര പാറയില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നൂറോളം പേരോട് ക്വാറന്റൈനില്‍ പോകാനാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ ആവിശ്യപ്പെട്ടിരിക്കുന്നത്
ജുലൈ 10ന് അന്തരിച്ച കെ.അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി കുണ്ടോട്ടി കാവനൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ചേലേമ്പ്ര മന്‍ഹജൂര്‍ റാഷിദ് ഇസ്ലാമിക് കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു ഇവിടെയാണ് കാവനൂര്‍ സ്വദേശിയെത്തിയത്. പൊതുദര്‍ശനത്തിലും തുടര്‍ന്നുള്ള കബറടക്ക ചടങ്ങിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ഈ ദിവസം പകല്‍ രണ്ടര മുതല്‍ നാലുമണിവരെ ഇയാള്‍ അവിടെയുണ്ടായിരുന്നു. ഈ ചടങ്ങില്‍ ജില്ലക്ക് പുറത്തുള്ളവരും പങ്കെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് പോസിറ്റീവ് ആയത്.




