കോട്ടക്കലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നഗരസഭയുടെ റോഡ് ഉദ്ഘാടനം: വ്യാപക വിമര്‍ശനം

കോട്ടക്കലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനമാഹമഹം നടത്തിയതായി ആക്ഷേപം. വെള്ളിയാഴ്ച കോട്ടക്കല്‍ നഗരസഭയിലെ ബിഎച്ച് റോഡിന്റെ ഉദ്ഘാടനമാണ് വിവാദമായിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നിരവധി പേരാണ് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തത്. നൂറുകണക്കിനാളുകളാണ് പരിപാടയില്‍ പങ്കെടുത്തത്

നഗരസഭ ചെയര്‍മാന്‍ കെ.കെ നാസറാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് സിപിഎം നേതൃത്വം പറഞ്ഞു.
കഴിഞ്ഞയാഴ്ച മഞ്ചേരി നഗരസഭാ മന്ദിരം ഉദ്ഘാടനത്തിനും മാനദണ്ഡങ്ങള്‍ പാലിക്കാതെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ഇതിനെതിരെ പോലീസ് കേസെടുത്തിരുന്നു.

Share news
error: Content is protected !!
Scroll to Top