ആന്ധ്രയിലെ ഫാക്ടറിയില്‍ തീപിടുത്തം; ആറ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ പോറസ് ലബോറട്ടറീസിന്റെ പോളിമര്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് എലുരു ജില്ലയിലെ പ്ലാന്റില്‍ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. വാതക ചോര്‍ച്ചയാണ് റിയാക്ടര്‍ പൊട്ടിത്തെറിക്കാന്‍ കാരണം എന്ന് കരുതുന്നു.

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ധനസഹായം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top