കാല് പിടിപ്പിച്ച് കൈനീട്ടം നല്‍കല്‍; സുരേഷ് ഗോപീ… താങ്കളേത് നാട്ടിലാണ്…ഏത് നൂറ്റാണ്ടിലാണ്….

തൃശ്ശൂര്‍ കാല് പിടിപ്പിച്ച് കൈനീട്ടം നല്‍കിയ രാജ്യസഭാ എംപിയും നടനുമായ സുരേഷ്‌ഗോപിയുടെ വീഡിയോ മലയാളികള്‍ക്ക അപമാനമെന്ന് വിമര്‍ശനം ശക്തമാകുന്നു.

ഫ്യൂഡലസത്തിന്റെ അവശിഷ്ടങ്ങള്‍ പേറുന്ന ഇത്തരം ആചാരങ്ങള്‍ ഒരു രാജ്യസഭ അംഗം തന്നെ ചെയ്യുന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് വിമര്‍ശനവും, ആണധികാരത്തിന്റെയും തന്‍പ്രമാണിത്തത്തിന്റെയും അടയാളമായും സുരേഷ്‌ഗോപി വിലിയിരുത്തപെടലുമാണ് ഉണ്ടായത്.  നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ചിട്ട മണ്ണില്‍ ജാതി,വര്‍ണ്ണമേല്‍ക്കോയ്മയുടെ അധികാരഗോപുരങ്ങള്‍ തകര്‍ത്തെറിഞ്ഞ ഒരുനാട്ടില്‍ ഒരു ജനപ്രതിനിധി ഇത്തരത്തില്‍ മാടമ്പി അടയാളങ്ങള്‍ മഹത്വവല്‍ക്കരിച്ച് അഭിനയിക്കുമ്പോള്‍ പ്രതികരിക്കാതെ ശിരസ്സാവഹിക്കുന്ന അരാഷ്ട്രീയ ജനതയും നാടിനപമാനമന്നെ വിമര്‍ശനവും ഉയരുന്നു.

തന്റെ ഇന്നോവ കാറിലിരുന്ന് നടന്‍ പണം നല്‍കുന്നതും, വരിവരിയായി പണം വാങ്ങിയ സ്ത്രീകള്‍ സുരേഷ്‌ഗോപിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ ആണ് പ്രചരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തൃശ്ശൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണിത്. ഓരോമേഖലയിലും പ്രാദേശികനേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുമുണ്ട്.

രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് സുരേഷ്‌ഗോപിക്കെതിരെ ഉയരുന്നത്. കാല് പിടിച്ചവര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
‘രാജ്യസഭയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങാന്‍ ലഭിച്ച ഉപദേശം ശിരസ്സാ വഹിച്ചതു പോലെയാണ്. കര്‍ഷകരെ ആക്ഷേപിച്ചും ലക്ഷം രൂപയുടെ ‘ഗാന്ധി ചിത്രമുള്ള ‘ ഒരു രൂപ നോട്ടിറക്കിയും കാണിക്കയ്ക്ക് ഒരു ദിനം മുന്‍പേ കാല്‍തൊട്ടവര്‍ക്ക് കാണിക്ക കൊടുത്തും കൊഴുപ്പിച്ചതാണ്. നന്‍മയുള്ള അര്‍ബന്‍ റിച്ച് ആല്‍ഫാ മെയില്‍ അപ്പര്‍ കാസ്റ്റ് സ്റ്റാറിന്റെ മാസ്സ് എന്‍ട്രിയാണ് സ്‌ക്രിപ്റ്റില്‍. ഹിറ്റാക്കാന്‍ പോന്ന ഒരു കമ്മ്യൂണല്‍സിവില്‍ സൊസൈറ്റിയാണ് ടാര്‍ജറ്റ്. ദീപാവലി, രാമനവമി, ഗണേശോത്സവം ,വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം ഇതിനിടയില്‍ നമ്മള്‍ കാണാതെ പോകരുത്,’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ അരുണ്‍കുമാറിന്റെ പ്രതികരണം.
പ്രിയ സുരേഷ് ഗോപി, അങ്ങ് കാലില്‍ നമസ്‌കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമാ ലൊക്കേഷനില്‍ മറ്റോ ആണെന്ന് കരുതിയോ? തന്‍ പ്രമാണിത്തത്തന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കള്‍ അവിടെ നടന്ന ആ ചടങ്ങ് നിര്‍വഹിച്ചത്.

ഏതെങ്കിലും രണ്ടു പുരുഷന്മാര്‍ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാല്‍ ആ സ്ത്രീകള്‍ പിടിച്ചപ്പോള്‍ ഒരല്‍പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാന്‍മാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ,’ എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.

” പാദപൂജ ചെയ്യിച്ച വിവരക്കേടിനല്ല, അയാളുടെ കൈനീട്ടത്തിനായി കാല്‍തൊടാന്‍ അറപ്പില്ലാത്ത വിധം അഭിമാനമില്ലാതപോയ ഒരു ജനതയെ നിര്‍മ്മിച്ചെടുത്ത അരാഷ്ട്രീയ മൗനഭോജികള്‍ക്കാണ് കരണക്കുറ്റി നോക്കി വീക്കേണ്ടത്. കാല്‍ക്കാശിന് വേണ്ട് അയ്യാളെ പോലുള്ളവര്‍ തിന്ന എച്ചിലിലയില്‍ ഉരുളാനും ആരെങ്കിലുമുണ്ടാകുമെകും”.എന്ന വിമര്‍ശനവുമുയര്‍ന്നു.

 

 

Share news
error: Content is protected !!
Scroll to Top