പിതാവിന്റെ സോപ്പ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി മരിച്ചത്. തുവ്വൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഷാമില്‍.

ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. കടകളില്‍ സോപ്പുപൊടി വിതരണത്തിനു പോയ ഷമീര്‍ ബുധനാഴ്ച്ച വൈകിട്ട് ആറോടെ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്.

ഒഴിവ് സമയങ്ങളില്‍ ഷാമിലും സോപ്പ് പൊടി നിര്‍മാണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top