കോഴിക്കോട് നഗരത്തില്‍ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി

കോഴിക്കോട് നഗരത്തില്‍ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു.
എന്നാല്‍ അതുവഴി പോയ സുരഭി ലക്ഷ്മി ഉടന്‍ വണ്ടി നിര്‍ത്തി പൊലീസില്‍ വിവമറിയിച്ച് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ അന്വേഷിച്ചിറങ്ങിയതായിരുന്നു യുവാവ്,

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയേയും അന്വേഷിച്ച് ഇറങ്ങിയതായിരുന്നു യുവാവ്. ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും താരം വണ്ടി നിര്‍ത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയേയും സുരക്ഷിതയാക്കി. കാണാതായ ഭാര്യയെയും കുഞ്ഞിനെയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top